ബേങ്കിനെ കുറിച്ച്
കേരളത്തിലെ മുന്‍ നിര സഹകരണബേങ്കുകളില്‍ ഒന്ന് 1946 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1955 ല്‍ സഹകരണബേങ്കായി ഉയര്‍ത്തെപ്പട്ടു. ദീര്‍ഘ കാലത്തെ പ്രവര്‍ത്തന പാരമ്പര്യവും അതുവഴി നേടിയെടുക്കാന്‍ കഴിഞ്ഞ ജനവിശ്വാസവും. ഓരോവര്‍ഷവും വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. സഹകരണബേങ്കുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ നിക്ഷേപ സമാഹരണത്തില്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍. തളിപ്പറമ്പ് താലൂക്കിലും കണ്ണൂര്‍ ജില്ലയിലും നിക്ഷേപം സമാഹരിക്കുന്നതില്‍ പല തവണ ഒന്നാം സ്ഥാനത്ത്. സഹകരണബേങ്കുകള്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ തൂടങ്ങിയപ്പോള്‍ ആ രംഗത്തും നല്ലമുന്നേറ്റം. പ്രവര്‍ത്തനപരിധിയിലെ എല്ലാ വില്ലേജിലും ബ്രാഞ്ചുകള്‍. നിലവില്‍ 12 ബ്രാഞ്ചുകള്‍. എല്ലാ ബ്രാഞ്ചുകളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇടപാട്‌കാരുടെ സൌകര്യാര്‍ത്ഥം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന മയ്യില്‍ ശാഖ. ഞായറാഴ്‌ച പ്രവര്‍ത്തിക്കുന്ന കമ്പില്‍ ലേഡീസ്‌ശാഖ (പ്രഭാതശാഖ) കമ്പില്‍, ചേലേരിമുക്ക് എന്നിവിടങ്ങളില്‍ ഉച്ചക്ക് 1 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന സായഹ്നശാഖകള്‍. സഹകരണമേഖലയിലെ പ്രവര്‍ത്തന മേ•യുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് അനുവദിച്ചു വരുന്ന ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ സൂപ്പര്‍ഗ്രേഡ് പദവി നേടാന്‍ കഴിഞ്ഞു. ഹെഡ്ഡാഫീസ്, കരിങ്കല്‍ക്കുഴി, കയരളം ശാഖകള്‍ക്ക് സ്വന്തമായ കെട്ടിടം കൊളച്ചേരിമുക്കില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫ്രന്റ്‌സ് ഹാള്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ക്ക് സ്വന്തമായ കെട്ടിടം പണിയുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ ബ്രാഞ്ചുകള്‍ ഇടപാട്‌കാരുടെ സൌകര്യാര്‍ത്ഥമുള്ള വിവിധ നിക്ഷേപ പദ്ധതികള്‍. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കും നിയമത്തിനും വിധേയമായി വിവിധ നിക്ഷേപ പദ്ധതികള്‍ . ഇതുവഴി ഓരോവര്‍ഷവും നിക്ഷേപത്തില്‍ ഗണ്യമായ വര്‍ദ്ധന., ലളിതമായ വ്യവസ്ഥകളില്‍ വിവിധ വായ്‌പ പദ്ധതികള്‍ ലഭ്യമാക്കുന്നു. നിക്ഷേപത്തിന്റെ വലിയഭാഗവും സ്വര്‍ണ്ണപണയ വായ്‌പക്കും സ്വത്ത് പണയ വായ്‌പക്കും വിനിയോഗിക്കുന്നു. ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്നതിനുള്ള സുരക്ഷിതമായ നീക്കിയിരിപ്പ്. ദീര്‍ഘവീക്ഷണമുള്ള നിസ്വാര്‍ത്ഥരായ ഭരണസാരഥികള്‍ എക്കാലവും ബേങ്കിന് വഴികാട്ടിയായി. വളര്‍ച്ചയുടെ ഭാഗമായി എല്ലാ അംഗങ്ങള്‍ക്കും അപകട ഇന്‍ഷൂറന്‍സ് സൌകര്യം അടക്കമുള്ള വിവിധ ആനുകൂല്യങ്ങള്‍. വായ്‌പാകാലാവധിക്കുള്ളില്‍ അംഗം മരണപ്പെട്ടാല്‍ റിസ്‌ക്‌ഫണ്ട് ആനുകൂല്യം ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പുതുയുഗത്തിന് അനുസൃതമായ നിലയില്‍ വളര്‍ച്ചയുടെ പുതിയ വഴികള്‍ തേടുകയാണ്. അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ആവശ്യവും താല്‍പ്പര്യവും കണ്ടറിഞ്ഞ് ഇടപെടാനും സഹായിക്കാനും കഴിഞ്ഞതിലൂടെ നേടിയെടുത്ത ജനകീയവിശ്വാസവും പിന്തുണയും കൈമുതലാക്കി ബേങ്ക് മുന്നേറുകയാണ്.