വാര്‍ത്തകള്‍
 • SSLC PLUS TWO CASH AWARD: 2021-2022 വർഷത്തെ എസ്.എസ് .എൽ .സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും... കൂടുതല്‍ വായിക്കുക.>>
 • അപേക്ഷ ക്ഷണിക്കുന്നു,അവസാന തീയതി 16.09.2019 4pm: കലക്ഷന് ഏജൻറ് - 2
 • വേസ്റ്റേണ്‍ യൂനിയന്‍ & X പ്രസ്മ ണി ട്രാന്‍സ്ഫര്‍: വേസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ X PRESS MONEY TRANSFER

വായ്പകള്‍


അംഗങ്ങളുടെ ആവശ്യത്തിന്‌ അനുസൃതമയ വ്യത്യസ്‌ത വായ്‌പ പദ്ധതികള്‍ ബേങ്കില്‍ നിലവിലുണ്ട്‌. കുറഞ്ഞ പലിശ, ഏറ്റവും കുറഞ്ഞ അനുബന്ധ രേഖകള്‍ എന്നിവ വായ്‌പയുടെ പ്രത്യേകതയാണ്‌. എ, ബി ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ വായ്‌പ അനുവദിക്കുന്നതാണ്‌.


 • പേര്‍സണല്‍ ലോണ്‍
 • അഗ്രിക്കള്‍ച്ചറല്‍ ലോണ്‍
 • ഹൗസിംഗ് ലോണ്‍
 • സ്വയം സഹായസംഘങ്ങള്‍ക്കുള്ള വായ്‌പ
 • വാഹന വായ്‌പ
 • ഓവര്‍ ഡ്രാഫ്റ്റ്‌ & ക്യാഷ് ക്രെഡിറ്റ്
 • സ്വര്‍ണ്ണപണയ വായ്‌പ
 • കൃഷി ആവശ്യത്തിനുള്ള സ്വര്‍ണ്ണ പണയവായ്‌പ
 • സ്വത്ത് പണയ വായ്‌പ

പേര്‍സണല്‍ ലോണ്‍

വീട്ടാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും, ബിസിനസ്സ്‌ ആവശ്യത്തിനും സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. ബേങ്കിലെ എ ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ മാത്രമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. രണ്ട്‌ അംഗങ്ങളുടെ ജാമ്യത്തിലും ശമ്പള സര്‍ട്ടിഫിക്കറ്റ്‌ ജാമ്യത്തിലുമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. വായ്‌പ കാലാവധി ഒരു വര്‍ഷം മുതല്‍ രണ്ട്‌ വര്‍ഷം വരെ പ്രതിമാസ തിരിച്ചടവ്‌, ബാക്കി നില്‍പ്പ്‌തുകക്ക്‌ മാത്രം പലിശ.


ആവശ്യമായ രേഖകള്‍

വായ്‌പ അപേക്ഷഫോറം ബന്ധപ്പെട്ട ബ്രാഞ്ച്‌മാനേജര്‍മാരില്‍ നിന്നും നേരിട്ട്‌ വാങ്ങണം.
 

Download FormContact us

കാര്‍ഷികവായ്‌പ

അംഗങ്ങള്‍ക്ക്‌ കുറഞ്ഞ പലിശ നിരക്കില്‍ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വായ്‌പ അനുവദിക്കുന്നുണ്ട്‌. നബാര്‍ഡിന്റെ വ്യവസ്ഥക്കു വിധേയമായി 'എ' ക്ലാസ്സ്‌ അംഗങ്ങള്‍ക്കാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ കുറഞ്ഞ പലിശ നിരക്കില്‍ ആകര്‍ഷകവും വ്യത്യസ്‌തവുമായ വായ്‌പ പദ്ധതികള്‍ നിലവിലുണ്ട്‌.


ആവശ്യമായ രേഖകള്‍

 • തന്‍ വര്‍ഷത്തെ ഭൂനികുതി അടച്ചതിനുള്ള റസിറ്റും തിരിച്ചറിയല്‍ കാര്‍ഡും അപേക്ഷയോടോപ്പം സമര്‍പ്പിക്കേണ്ടതാണ്‌
 • നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്‌.

Download FormContact us

ഭവനനിര്‍മ്മാണവായ്‌പ

അംഗങ്ങളുടെ ആവശ്യത്തിന്‌ അനുസരണമായ നിലയില്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ അനുവദിച്ചുവരുന്നു.


ആവശ്യമായ രേഖകള്‍

 • പൂരിപ്പിച്ച നിശ്ചിത അപേക്ഷഫോറം
 • പാസ്സ്‌പോര്‍ട്ട്‌ സൈസ്സ്‌ ഫോട്ടോ 3
 • തിരിച്ചറിയല്‍ രേഖ
 • ശമ്പളകാരല്ലാത്തവര്‍ അവരുടെ വരുമാനം തെളിയിക്കുന്ന രേഖ
 • ബേങ്ക്‌ എക്കൌണ്ട്‌ പാസ്സ്‌ ബുക്ക്‌.
 • ആസ്‌തി, ബാദ്ധ്യത സംബന്ധിച്ച പ്രസ്‌താവന

Download FormContact us

സ്വയം സഹായസംഘങ്ങള്‍ക്കുള്ള വായ്‌പ

സ്വയം സഹായസംഘങ്ങള്‍ക്ക്‌ അവരുടെ അംഗങ്ങളുടെ വ്യത്യസ്‌ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റവും എളുപ്പത്തില്‍ വായ്‌പ ലഭ്യമാക്കുന്നു. കാര്‍ഷികവും കാര്‍ഷകാനുബന്ധവുമായി ബന്ധപ്പെട്ട വായ്‌പകള്‍ക്ക്‌ പ്രത്യേക പലിശ ഇളവും അനുവദിക്കുന്നു.


ആവശ്യമായ രേഖകള്‍

 • ബന്ധപ്പെട്ട പഞ്ചായത്തിന്റെ സി.ഡി.എസ്സ്‌. ശുപാര്‍ശ പ്രകാരംമാണ്‌ വായ്‌പ അനുവദിക്കുന്നത്‌.
 • ഭാരവാഹികള്‍ അവരുടെ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ഹാജരാക്കണം. കമ്മിറ്റിയുടെ തീരുമാനം എല്ലാ അംഗങ്ങളും ഒപ്പിട്ട്‌ ഇന്റര്‍സേ എഗ്രിമെന്റും അനുബന്ധരേഖകളാണ്‌.

Download FormContact us

വാഹന വായ്‌പ

എല്ലാവിധ വാഹനങ്ങള്‍ വാങ്ങുന്നതിനും ബേങ്ക്‌ വായ്‌പ അനുവദിക്കാവുന്നതാണ്‌. സ്ഥിരനിക്ഷേപത്തിന്റെ ഈടിലും ശമ്പള സര്‍ട്ടിഫിക്കറ്റ്‌, ഭൂപണയം എന്നിവയുടെ അടിസ്ഥാനത്തിലും വായ്‌പ അനുവദിക്കുന്നതാണ്‌. കാലാവധി 3 മുതല്‍ 5 വര്‍ഷം വരെ പ്രതിമാസ തിരിച്ചടവ്‌.


ആവശ്യമായ രേഖകള്‍

 • നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.
 • തിരിച്ചറിയല്‍ രേഖ, ഫോട്ടോ, വരുമാനം തെളിയിക്കുന്ന പ്രസ്‌താവന ആവശ്യമെങ്കില്‍ ബേങ്ക്‌ എക്കൌണ്ട്‌ സ്റ്റേറ്റ്‌മെന്റ്‌ എന്നിവ ഹാജരാക്കേണ്ടതാണ്‌.

Download FormContact us

ഓവര്‍ ഡ്രാഫ്റ്റ്‌ & ക്യാഷ് ക്രെഡിറ്റ്

വ്യാപാരികള്‍ക്കും ബിസിനസ്സ്‌കാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അനുവദിച്ചു വരുന്ന വായ്‌പയാണിത്‌.


ആവശ്യമായ രേഖകള്‍

 • നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്‌. തിരിച്ചറിയല്‍ രേഖ, സ്റ്റോക്ക്‌ സ്റ്റേറ്റ്‌മെന്റ്‌, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള വ്യാപാര ലൈസന്‍സ്‌ എന്നിവ ഹാജരാക്കണം

Download FormContact us

സ്വര്‍ണ്ണപണയ വായ്‌പ

സ്വര്‍ണ്ണപണ്ടത്തില്‍ അവ പണയമായി സ്വീകരിച്ച്‌, വായ്‌പക്കാരന്‌ സ്വര്‍ണ്ണം വില്‌പന നടത്താതെ എത്രയും എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുന്നു. നിത്യോപയോഗം കഴിഞ്ഞുള്ള സ്വര്‍ണ്ണം വീട്ടില്‍ വെറുതെ സൂക്ഷിക്കാതെ അവ ഉല്‌പാദനപരമായ ആവശ്യത്തിന്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. വളരെ പെട്ടെന്ന്‌ അത്യാവശ്യത്തിനുള്ള വായ്‌പ സൌകര്യമാണിത്‌.


ആവശ്യമായ രേഖകള്‍

 • തിരിച്ചറിയല്‍ രേഖ

Download FormContact us

കൃഷി ആവശ്യത്തിനുള്ള സ്വര്‍ണ്ണ പണയവായ്‌പ

കൃഷി ആവശ്യത്തിനും അനുബന്ധ ആവശ്യത്തിനും ഹ്രസ്വകാലവായ്‌പ സ്വര്‍ണ്ണ പണയത്തി©•ല്‍ അംഗങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌.ആവശ്യമായ രേഖകള്‍

 • ഭൂനികുതി റസിറ്റ്‌ ഹാജരാക്കേണ്ടതാണ്‌.
 • നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.
 • തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം.

Download FormContact us

സ്വത്ത് പണയ വായ്‌പ

അംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി കൂടുതല്‍ സംഖ്യ ആവശ്യമായി വന്നാല്‍ ആയതിനുള്ള വായ്‌പയാണിത്‌. വായ്‌പ ഈടായി വായ്‌പക്കാരന്‍ സ്വത്ത്‌ ബേങ്കിന്‌ പണയ (ഗഹാന്‍) പെടുത്തേണ്‌താണ്‌. 3 മുതല്‍ 10 വര്‍ഷ കാലാവധി വരെ അര്‍ദ്ധ വാര്‍ഷിക ഗഡു നിശ്ചയിച്ചാണ്‌ വായ്‌പ അനുവദിക്കുന്നത്‌.


ആവശ്യമായ രേഖകള്‍

 • രേഖ
 • അടിരേഖ
 • നികുതി റസീറ്റ്‌
 • കൈവശ സര്‍ട്ടിഫിക്കറ്റ്‌
 • ലൊക്കേഷന്‍ സര്‍ട്ടഫിക്കറ്റ്‌
 • സൈറ്റ്‌ പ്ലാന്‍
 • കുടിക്കടസര്‍ട്ടിഫിക്കറ്റ്‌

Download FormContact us