വാര്‍ത്തകള്‍

നിക്ഷേപം


കൈയിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സമ്പാദ്യം നിക്ഷേപമായി സൂക്ഷിക്കുന്നതിനുമുള്ള വിവിധ നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്‌. സേവിംഗ്‌സ്‌ ബേങ്ക്‌, സ്ഥിരനിക്ഷേപം, കറന്റ്‌ എക്കൌണ്ട്‌ നിക്ഷേപം മുതലായവ. ബേങ്ക്‌ നിയമാവലിക്കും വ്യവസ്ഥക്കും വിധേയമായി നിക്ഷേപ സംഖ്യ നിക്ഷേപകന്‌ എപ്പോള്‍ വേണമെങ്കിലും ബേങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കും.


  • സേവിംഗ്‌സ്‌ ബേങ്ക്‌ ഡപ്പോസിറ്റ്‌
  • കറന്റ് എക്കൌണ്ട്‌
  • സ്ഥിരനിക്ഷേപം
  • ദിന നിക്ഷേപം
  • റിക്കറിംഗ് ഡെപ്പോസിറ്റ്
  • ഗ്രൂപ്പ് ഡെപ്പോസിറ്റ്

സേവിംഗ്‌സ്‌ ബേങ്ക്‌ ഡപ്പോസിറ്റ്‌

അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്‌. നിക്ഷേപകന്‌ പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയില്‍ പരമാവധി 5.5% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്‌. കോര്‍ ബേങ്കിംഗ്‌ സംവിധാനം നടപ്പിലാക്കുന്നതോടെ എല്ലാ ബ്രാഞ്ചിലും ഇടപാട്‌ നടത്തുന്നതിനുള്ള സൌകര്യം. എ.ടി.എം സൌകര്യം ലഭ്യമാക്കും.


ആര്‍ക്കൊക്കെ തുടങ്ങാം.

  • ഏതു വ്യക്തിക്കും സ്വന്തം പേരില്‍ എക്കൌണ്ട്‌ ആരംഭിക്കാന്‍ സാധിക്കും.ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്ന കൂട്ടായ എക്കൌണ്ട്‌ ആരംഭിക്കാം.
  • നിരക്ഷരരായ ആളുകള്‍ക്കും, അംഗപരിമിതരായ ആളുകള്‍ക്കും എക്കൌണ്ട്‌ ആരംഭിക്കാം.
  • മൈനര്‍മാരായ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും എക്കൌണ്ട്‌ ആരംഭിക്കാം.
  • രജിസ്റ്റര്‍ചെയ്‌ത ഗ്രൂപ്പുകള്‍, വായനശാലകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സഹകരണസ്ഥാപനങ്ങള്‍ എന്നിവക്ക്‌ എക്കൌണ്ട്‌ അനുവദിക്കാവുന്നതാണ്‌.

സവിശേഷതകള്‍

പലിശ

ഓരോ വര്‍ഷവും പരമാവധി 5.5 % വരെ പലിശ അനുവദിക്കും

പാസ്സ്‌ ബുക്ക്‌

ഓരോ നിക്ഷേപകനും എക്കൌണ്ട്‌ നമ്പര്‍, പേര്‌, അഡ്രസ്സ്‌ എന്നിവ രേഖപ്പെടുത്തി കൊണ്ടുള്ള പാസ്സ്‌ ബുക്ക്‌ അനുവദിക്കും. ഇടപാട്‌ നടത്തുന്നതിനനുസരിച്ച്‌ ആയത്‌ പാസ്സ്‌ ബുക്കില്‍ ചേര്‍ത്ത്‌ നല്‍കുന്നതായിരിക്കും.


എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

  • പാസ്സ്‌പോര്‍ട്ട്‌ സൈസ്സ്‌ ഫോട്ടോ
  • അഡ്രസ്സ്‌ തെളിയിക്കുന്നതിനുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍
  • ഫോട്ടോ, തിരിച്ചറിയല്‍ രേഖകളായ പാന്‍, ആധാര്‍
  • ബേങ്കിലെ അംഗങ്ങളോ ഇടപാട്‌കാരോ പരിചയപ്പെടുത്തല്‍

അപേക്ഷ ഫോറംബന്ധപെടുക

കറന്റ ്‌ എക്കൌണ്ട്‌

തുടര്‍ച്ചയായി ഒരു എക്കൌണ്ടില്‍ ഇടപാട്‌ നടത്തുന്നവരുടെ സൌകര്യാര്‍ത്ഥവും ഒരു എക്കൌണ്ടിന്‌ പലിശ ആഗ്രഹിക്കാത്തവര്‍ക്കും എസ്സ്‌.ബി എക്കൌണ്ടിനു പകരമായി ഈ എക്കൌണ്ട്‌ ഉപയോഗിക്കാവുന്നതാണ്‌.


ആര്‍ക്കൊക്കെ തുടങ്ങാം.

  • വ്യപാരസ്ഥാപനങ്ങള്‍, പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ക്കാണ്‌ പ്രധാനമായും ഈ എക്കൌണ്ട്‌ ആരംഭിക്കുന്നതിന്‌ സാധിക്കുക.

സവിശേഷതകള്‍

ഇടപാട്‌കാരന്റെ എക്കൌണ്ട്‌ നമ്പറും, പേരും, അഡ്രസ്സ്‌ സൂചിപ്പിക്കുന്ന പാസ്സ്‌ പുസ്‌തം ബേങ്കില്‍ നിന്നും നല്‍കുന്നതായിരിക്കും. ഇടപാട്‌ സംബന്ധിച്ച കാര്യങ്ങള്‍ പാസ്സ്‌ ബുക്കില്‍ ചേര്‍ത്ത്‌ നല്‍കുന്നതായിരിക്കും. ചെക്ക്‌ബുക്ക്‌ ഉപയോഗിക്കാവുന്നതും തുടര്‍ച്ചയായ ഇടപാടിന്‌ പ്രത്യേക നിയന്ത്രണം ഇല്ലാത്തതുമാണ്‌.


എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

  • വ്യക്തികള്‍ക്ക്‌ എക്കൌണ്ട്‌ തുടങ്ങുന്നതിനും, എസ്സ്‌.ബി എക്കൌണ്ട്‌ തുടങ്ങുന്നതിനും ആവശ്യമായ അതേരേഖകള്‍ ഹാജരാക്കിയാല്‍ മതി.
  • എക്കൌണ്ട്‌ കൈകാര്യം ചെയ്യുന്ന ആളുടെ ഫോട്ടോ
  • സ്ഥാപനങ്ങള്‍ക്ക്‌ ഉടമസ്ഥരോ പാര്‍ട്ടണര്‍മാരോ,ഡയറക്‌ടര്‍മാരോ ഒപ്പിട്ടു നല്‍കുന്ന അപേക്ഷ. പാര്‍ട്ടണര്‍ഷിപ്പ്‌ എഗ്രിമെന്റ്‌, സമാനമായ മറ്റ്‌ എഗ്രിമെന്റ്‌ രേഖകളോ ഹാജരാക്കണം.
  • എക്കൌണ്ട്‌ ആരംഭിക്കാനും ഇടപാട്‌ നടത്തുന്നതിനും അധികാരപ്പെടുത്തികൊണ്ടുള്ള തീരുമാനത്തിന്റെ പകര്‍പ്പ്‌.

അപേക്ഷ ഫോറംബന്ധപെടുക

സ്ഥിരനിക്ഷേപം

കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമായതുകൊണ്ട്‌ ഇതു ഒരു സ്ഥിരനിക്ഷേപമാണ്‌. ഒരു നിശ്ചിതസംഖ്യ നിശ്ചിതകാലത്തേക്ക്‌ നിശ്ചിത പലിശ നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമാണിത്‌. നിക്ഷേപ പലിശ നിക്ഷേപത്തിന്റെ കാലാവധിയെ അടിസ്ഥാനപ്പെടുത്തി മാറികൊണ്ടിരിക്കും. നീണ്ട കാലത്തേക്കുള്ള നിക്ഷേപത്തിനാണ്‌ ഉയര്‍ന്ന പലിശ. ഇടപാട്‌കാരന്റെ ആവശ്യാനുസരം നിക്ഷേപത്തിന്റെ കാലയളവ്‌ വ്യത്യാസപ്പെടുത്താവുന്നതാണ്‌. 15 ദിവസം മുതല്‍ 5 വര്‍ഷം വരെ വിവിധ കാലത്തേക്ക്‌ സ്ഥിരനിക്ഷേപം നടത്താവുന്നതാണ്‌. നിക്ഷേപകാലവധിക്ക്‌ പലിശ നിക്ഷേപത്തിന്റെ കൂടെ കൂട്ടി നിക്ഷേപിക്കാവുന്നതാണ്‌. കുറഞ്ഞ നിക്ഷേപം 1000 രൂപ പരമാവധിക്ക്‌ പരിധി ഇല്ല. സ്ഥിര നിക്ഷേപത്തി©•ല്‍ വായ്‌പ സൌകര്യം ലഭ്യമാണ്‌. ആവശ്യമെങ്കില്‍ പലിശ നിരക്കല്‍ കുറവ്‌ വരുത്തി കാലാവധിക്ക്‌ മുന്‍മ്പായി തിരിച്ചു വാങ്ങാവുന്നതാണ്‌.



ആര്‍ക്കൊക്കെ തുടങ്ങാം.

  • വ്യക്തികള്‍ക്കും മൈനര്‍മാര്‍ക്കും സൊസൈറ്റി രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്ക്‌ നിക്ഷേപം നടത്താവുന്നതാണ്‌.

സവിശേഷതകള്‍

നോമിനേഷന്‍ സൌകര്യം ഉണ്ടായിരിക്കും, ഒന്നിലധികം പേര്‍ക്ക്‌ കൂട്ടായി നിക്ഷേപം നടത്തി തിരിച്ചു വാങ്ങുന്നതിന്‌ ഒരാളെ അധികാരപ്പെടുത്താവുന്നതാണ്‌. പ്രതിമാസ പലിശ എസ്സ്‌.ബി എക്കൌണ്ട്‌, ഗ്രൂപ്പ്‌ ഡപ്പോസിറ്റ്‌ എന്നിവയിലേക്ക്‌ മാറ്റാനോ എല്‍.ഐ.സി പ്രീമിയം അടക്കുന്നതിനോ ഉപയോഗപ്പെടുത്താവുന്നതാണ്‌.


എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

  • നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്‌. അഡ്രസ്സ്‌ തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ ഹാജരാക്കേണ്ടതാണ്‌.

അപേക്ഷ ഫോറംബന്ധപെടുക

വിവിധകാലയളവിലെ പലിശനിരക്ക്‌

  Maturity Period

Existing Rate

Int. Rate

Sr .Citizens

FD 15-45 DAYS

6.00

6.50

FD 46-90 DAYS

6.50

                         7.00

FD 91-179 DAYS

7.00

7.50

FD 180-364 DAYS

7.25

7.75

FD 365-729 DAYS

                      8.25

8.75

FD 730-1000 DAYS

                       8.00

8.50

     

ദിന നിക്ഷേപം

ബേങ്കിന്റെ നിക്ഷേപ പിരിവുകാര്‍ നിക്ഷേപകനില്‍ നിന്ന്‌ നേരിട്ട്‌ വീടുകളിലോ, വ്യാപാര തൊഴില്‍ സ്ഥാപനത്തിലോ ചെന്ന്‌ ദിവസേനയോ ഇടവിട്ട ദിവസങ്ങളിലോ നിക്ഷേപകന്‌ സൌകര്യമായ ദിവസങ്ങളിലോ നിക്ഷേപം ശേഖരിക്കുന്നു.


ആര്‍ക്കൊക്കെ തുടങ്ങാം.

  • വ്യക്തികളുടെ പേരില്‍ മാത്രമെ ഈ എക്കൌണ്ട്‌ ആരംഭിക്കാന്‍ പാടുള്ളു.

സവിശേഷതകള്‍

നിക്ഷേപസംഖ്യയുടെ 75% വരെ വായ്‌പ ലഭ്യമാണ്‌. 3 മാസത്തിലൊരിക്കല്‍ നിക്ഷേപസംഖ്യ പൂര്‍ണ്ണമായോ ഭാഗികമായോ വായ്‌പയില്‍ വരവ്‌ വെച്ച്‌ നല്‍കുന്നു


എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

  • നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്‌. അഡ്രസ്സ്‌ തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ ഹാജരാക്കേണ്ടതാണ്‌.

അപേക്ഷ ഫോറംബന്ധപെടുക

റിക്കറിoഗ് ഡിപ്പോസിറ്റ്

ഒരു നിശ്ചിതസംഖ്യ എല്ലാമാസത്തിലും നിശ്ചിതകാലത്തേക്ക്‌ സ്ഥിര നിക്ഷേപമാതൃകയില്‍ പലിശ നിശ്ചയിച്ച്‌ നിക്ഷേപിക്കുന്നു. നിക്ഷേപ കാലാവധിക്ക്‌ മുതലും പലിശയും ചേര്‍ന്ന തുക നിക്ഷേപകന്‌ തിരിച്ചു നല്‍കുന്നു. നിശ്ചിച സംഖ്യ പ്രതിമാസം നിക്ഷേപിക്കല്‍ നിര്‍ബന്ധമാണ്‌, കാലാവധി നിക്ഷേപം പോലെ ഉയര്‍ന്ന പലിശ ലഭിക്കുകയും ചെയ്യുന്നു.



ആര്‍ക്കൊക്കെ തുടങ്ങാം.

  • വ്യക്തികള്‍ക്ക്‌ സ്വന്തമായും കൂട്ടായും എക്കൌണ്ട്‌ ആരംഭിക്കാം.
  • മൈനര്‍മാരായ കുട്ടികള്‍ക്ക്‌ സ്വന്തം നിലയിലും രക്ഷിതാവിനും എക്കൌണ്ട്‌ ആരംഭിക്കാം.

സവിശേഷതകള്‍

  • ഒരു നിശ്ചിത സംഖ്യ പ്രതിമാസം നിര്‍ബന്ധമായും നിക്ഷേപിക്കണമെന്ന വ്യവസ്ഥ സമ്പാദ്യത്തില്‍ പ്രേരണയാകുന്നു. സ്ഥിര നിക്ഷേപത്തെപ്പോലെ ഉയര്‍ന്ന പലിശ ലഭിക്കുന്നു.

എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

  • നിശ്ചിത ഫോറത്തില്‍ മാത്രമെ എക്കൌണ്ട്‌ ആരംഭിക്കാന്‍ സാധിക്കു. ഫോട്ടോ, അഡ്രസ്സ്‌ തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കണം.

അപേക്ഷ ഫോറംബന്ധപെടുക

ഗ്രൂപ്പ് ഡെപ്പോസിറ്റ്

എല്ലാ വിഭാഗം ഇടപാട്‌കാര്‍ക്കും ഗുണപരമായ ഒരു നിക്ഷേപ പദ്ധതിയാണിത്‌. ബേങ്കിന്റെ ``എ'' ക്ലാസ്സ്‌ ``ബി'' ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ ചേരാവുന്ന ഈ പദ്ധതിക്ക്‌ പ്രത്യേക ഉപ നിബന്ധനകള്‍ ബാധകമാണ്‌. നിശ്ചിത കാലത്തേക്ക്‌ 40 അംഗങ്ങള്‍ ചേര്‍ന്നുള്ള ഒരു ഗ്രൂപ്പായി ഈ സ്‌കീം ആരംഭിക്കുന്നു. കാലാവധിക്ക്‌ നിക്ഷേപകന്‌ അതത്‌ കാലത്ത നിശ്ചയിച്ച പലിശ സഹിതം നിക്ഷേപം തിരിച്ചു നല്‍കണം. വായ്‌പ ആവശ്യമായി വരുന്ന നിക്ഷേപകന്‌ സ്‌കീം സ്‌ഖ്യയുടെ 80% വരെ വായ്‌പയായി നല്‍കുന്നു. ഇതില്‍ ബേങ്ക്‌ നിശ്ചയിക്കുന്ന പലിശയും ജാമ്യവും വായ്‌പ വാങ്ങുന്ന ആള്‍ നല്‍കേണ്ടതാണ്‌. വായ്‌പ ആവശ്യമുള്ളവര്‍ ബേങ്കിലെ അംഗമായിരിക്കണം.

ആവശ്യമായി വരുമ്പോള്‍ അടച്ചുതീര്‍ത്തതിലും അധികമായി വായ്‌പ ലഭിക്കും എന്നതാണ്‌ ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത.


ആര്‍ക്കൊക്കെ തുടങ്ങാം.

  • ബേങ്കിന്റെ ``എ'' ക്ലാസ്സ്‌ ``ബി'' ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ ചേരാവുന്ന ഈ പദ്ധതിക്ക്‌ പ്രത്യേക ഉപ നിബന്ധനകള്‍ ബാധകമാണ്‌.

സവിശേഷതകള്‍

ആവശ്യമായി വരുമ്പോള്‍ അടച്ചുതീര്‍ത്തതിലും അധികമായി വായ്‌പ ലഭിക്കും എന്നതാണ്‌ ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത.


എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

  • പ്രത്യേക ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.

അപേക്ഷ ഫോറംബന്ധപെടുക